KeralaNews

എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 12 പേര്‍ക്ക് പരിക്ക്‌

കോട്ടയം: എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരിക്ക്. കർണാടകയിൽ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് എരുമേലി കണമല അട്ടിവളവിൽ അപകടം ഉണ്ടായത്.

43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.

ശബരിമലയിലേയ്ക്ക് പോകുകയായിരുന്ന കർണ്ണാടക കോലാര്‍  സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. അപകട വിവരം അറിഞ്ഞ് എരുമേലി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button