ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിന്നാലെ ജീവനൊടുക്കി ഭർത്താവ്

ആലപ്പുഴ: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവമ്പാടിയിലാണ് സംഭവം. 65 വയസുകാരി ലിസിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

Read Also: ആടിയുലഞ്ഞ് ആഗോള വിപണി, ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

സൗത്ത് പോലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ബെൽ അടിച്ചിട്ടും ദമ്പതികൾ വാതിൽ തുറന്നില്ല. തുടർന്ന് ഇയാൾ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് അയൽവാസികളാണ് പിൻവാതിൽ തുറന്ന് പരിശോധന നടത്തിയത്.

വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലിസിയുടെ തലയ്ക്കായിരുന്നു മുറിവ്. കൈ ഞരമ്പും കാൽ ഞരമ്പും മുറിച്ച നിലയിലായിരുന്നു പൊന്നപ്പനെ കണ്ടെത്തിയത്.

Read Also: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം: ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി

Share
Leave a Comment