News

13 സബ്​സിഡി ഇനങ്ങള്‍ ഉള്‍പ്പടെ 41 സാധനങ്ങളുടെ വില ഉടൻ കൂട്ടണം: മുഖ്യമന്ത്രിക്ക് കത്തയച്ച് സപ്ലൈകോ

തിരുവനന്തപുരം: 13 സബ്​സിഡി ഇനങ്ങള്‍ ഉള്‍പ്പടെ 41 സാധനങ്ങളുടെ വില ഉടന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സപ്ലൈകോ കത്ത് നൽകി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോയുടെ നീക്കം. ഇതേത്തുടർന്ന്, സപ്ലൈകോയ്ക്ക് അടിയന്തിരമായി പണം അനുവദിക്കുകയോ അല്ലെങ്കിൽ വിലകൂട്ടാൻ അനുവദിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ് സർക്കാർ.

സപ്ലൈകോ എംഡിയുടെ കത്ത് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. സപ്ലൈകോയിലെ 13 സബ്​സിഡി ഇനങ്ങള്‍ക്ക് വിലകൂട്ടില്ലെന്നത് ആദ്യ പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള തീരുമാനങ്ങളിലൊന്നായിരുന്നു. നിലവിൽ സ്റ്റോറുകളിൽ സബ്​സിഡി ഇനങ്ങള്‍ ഉൾപ്പെടെ സാധനങ്ങൾ ആവശ്യത്തിനില്ലെങ്കിലും 2016 മുതൽ 13 ഇനങ്ങളുടെ വില കൂട്ടിയില്ലെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം.

സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

എന്നാൽ, നിലവിലെ സാഹചര്യത്തെക്കുറിച്ച് ഭക്ഷ്യമന്ത്രി ഔദ്യോഗിക പ്രതികരണത്തിന് തയ്യാറല്ല. ഏഴ് വര്‍ഷമായി വിലകൂടാത്ത 13 സബ്സിഡി ഇനങ്ങള്‍ക്കും സബ്സിഡി ഇല്ലാത്ത 28 ഇനങ്ങള്‍ക്കും വില കൂട്ടണമെന്നാണ് സപ്ലൈകോയുടെ ആവശ്യം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button