News

പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസ് നേതാവ് ഓൺലൈൻ വഴി പ്രസംഗിച്ച സംഭവം: കേസെടുക്കാൻ വകുപ്പില്ലെന്ന് കേരള പൊലീസ്

മലപ്പുറം: മലപ്പുറത്ത് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസ് നേതാവ് ഖാലിദ് മിഷ്അൽ ഓൺലൈൻ വഴി പ്രസംഗിച്ച സംഭവത്തിൽ കേസ് എടുക്കാൻ വകുപ്പില്ലെന്ന് കേരള പൊലീസ്. കേന്ദ്ര സർക്കാരും ഐക്യരാഷ്ട്ര സഭയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും യുഎപിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ലെന്നും പൊലീസ് പറഞ്ഞു.

പിണറായിയുടേത് അഴിമതിക്കാരുടെയും പീഡകന്മാരുടെയും സർക്കാർ: ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

ഖാലിദ് മിഷ്അലിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഖാലിദ് മിഷ്അലിന്റെ പ്രസംഗം പരിഭാഷകരുടെ സഹായത്തോടെ പല തവണ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പാലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് മിഷ്അലിന്റെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button