News

പലസ്തീന്‍കാരുടെ പോരാട്ടം സ്വന്തം മണ്ണിന് വേണ്ടി, ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നവര്‍ക്ക് ചരിത്രം അറിയില്ല

പലസ്തീനേയും ഹമാസിനേയും പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍

കോഴിക്കോട്: പലസ്തീനേയും ഹമാസിനേയും പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. ഹമാസിനെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നവര്‍ ചരിത്രം അറിയാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: സ്കൂ​ട്ട​റി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​യ വീ​ട്ട​മ്മയ്ക്ക് ടി​പ്പ​റി​ടി​ച്ച് ദാരുണാന്ത്യം

‘പലസ്തീന്റെ പോരാട്ടം സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഗാസയില്‍ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടല്‍ ആരും കാണുന്നില്ല. സ്വന്തം മണ്ണിന് വേണ്ടിയാണ് പലസ്തീനികള്‍ പോരാടുന്നത്. ഇക്കാര്യം യാസര്‍ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. 2014 മുതലാണ് ഇസ്രായേല്‍ ഇന്ത്യക്ക് പ്രിയപ്പെട്ട രാജ്യമാകുന്നത്’, എം.എം ഹസ്സന്‍ കോഴിക്കോട്ട് പറഞ്ഞു.

‘തരൂരിന്റെ മനസ് ഹമാസിനൊപ്പമാണ്. പേര് പറയാതെയാണ് തീവ്രവാദി എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്. അത് അടര്‍ത്തി എടുത്ത് വിവാദം ഉണ്ടാക്കി. തരൂര്‍ യുഎന്നിലൊക്കെ ജോലി ചെയ്ത വ്യക്തിയാണെന്ന് മനസിലാക്കണം. രണ്ട് ഭാഗത്തും സമാധാനം ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം’, ഹസ്സന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button