എല്ലാവർക്കും ആശംസകൾ: കേരളപ്പിറവി ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളപ്പിറവി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. സാംസ്‌കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also: ഹാക്കിങ് മുന്നറിയിപ്പ് വിവാദം: ആപ്പിള്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനൊരുങ്ങി പാര്‍ലമെന്ററി പാനല്‍

ഉത്സാഹപൂർണമായ പ്രവർത്തനങ്ങൾ കൊണ്ടും പൈതൃകം, സാംസ്‌കാരിക സമ്പന്നമായ തനിമ എന്നിവ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത്. കേരളത്തിലെ ജനങ്ങൾ ആകട്ടെ മനോധൈര്യവും നിശ്ചയദാർഢ്യവും ഉൾക്കൊള്ളുന്നവരുമാണ്. എപ്പോഴും വിജയം നേടാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയട്ടേ. പ്രവൃത്തികളിലൂടെ പ്രചോദനം നൽകുന്നത് കേരളത്തിലെ ജനങ്ങൾ തുടരട്ടെയെന്ന് പ്ധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023ന് തിരി തെളിഞ്ഞു, തലസ്ഥാന നഗരിയില്‍ ഇനി ഏഴ് ദിവസം ഉത്സവ മാമാങ്കം

Share
Leave a Comment