News

മീ​നുമായി വന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ച് അപകടം

കു​ള​ച്ച​ലി​ൽ നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ എ​ൻ​ജി​ൻ ഭാ​ഗ​ത്താ​യി​രു​ന്നു​ തീ പ​ട​ർ​ന്ന​ത്

വി​ഴി​ഞ്ഞം: മീ​നു​മാ​യി വ​രു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Read Also : ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനാകില്ല; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി 

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ബൈ​പ്പാ​സി​ൽ കോ​വ​ളം ജം​ഗ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കു​ള​ച്ച​ലി​ൽ നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ എ​ൻ​ജി​ൻ ഭാ​ഗ​ത്താ​യി​രു​ന്നു​ തീ പ​ട​ർ​ന്ന​ത്. കാ​ബി​നി​ലേ​ക്ക് ശ​ക്ത​മാ​യ രീ​തി​യി​ൽ പു​ക​ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ റാ​ബി​യും സ​ഹാ​യി​യും വാ​ഹ​നം നി​ർ​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, വി​ഴി​ഞ്ഞ​ത്ത്​ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആണ് തീ ​കെ​ടു​ത്തിയത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button