‘പിണറായി ഭരണത്തിന്‍റെ ബദല്‍ മോഡലാണ് ആലുവയില്‍ കണ്ടത്, ദുരഭിമാനകൊലയിൽ സാംസ്കാരിക കേരളം മൗനമായിരിക്കണം’: വി മുരളീധരൻ

ആ​ലു​വ: ആ​ലു​വ​യി​ൽ അ​ന്യ​മ​ത​സ്ഥ​നാ​യ സ​ഹ​പാ​ഠി​യു​മാ​യു​ള്ള പ്ര​ണ​യ ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ പി​താ​വ് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൾ മ​രി​ച്ചു. 14കാ​രി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​രു​മാ​ലൂ​ർ സ്വ​ദേ​ശി​യാ​യ പി​താ​വി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​​മേ​റ്റ കു​ട്ടി അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. സംഭവത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഒൻപതാം ക്ലാസുകാരിയുടെ വായിൽ ബലമായി കീടനാശിനിയൊഴിച്ച് കൊലപ്പെടുത്തിയയാളുടെ മതം ഇവിടെ പറയുന്നില്ലെന്ന് മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു. പിണറായി ഭരണത്തിന്‍റെ ബദല്‍ മോഡലാണ് ആലുവയില്‍ കണ്ടതെന്ന് മുരളീധരൻ വിമർശിച്ചു.

അതേസമയം, ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​ക​ൾ അന്യമതസ്ഥനായ സ​ഹ​പാ​ഠി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പി​താ​വ് മ​ന​സി​ലാ​ക്കി​യി​രു​ന്നു. ഇതിനെ എ​തി​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ളു​ടെ കൈ​യി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തു. ഇ​ത് അ​ടു​പ്പ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി ന​ൽകി​യ​താ​ണെ​ന്ന ധാ​ര​ണ​യി​ൽ പി​താ​വ് ആ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി ഇ​തേ​ച്ചൊ​ല്ലി വ​ഴ​ക്കാ​യി. കു​ട്ടി​യു​ടെ മാ​താ​വി​നേ​യും ഇ​ള​യ മ​ക​നേ​യും വീ​ടി​ന് പു​റ​ത്താ​ക്കി പെ​ൺ​കു​ട്ടി​യെ പി​താ​വ് ക​മ്പി​വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച ശേ​ഷം വായിൽ വിഷം ഒഴിക്കുകയായിരുന്നു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആലുവയില്‍ ദുരഭിമാനക്കൊല……
ഇതരമതസ്ഥനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ പിതാവ് വിഷം കൊടുത്ത് കൊന്നു..!
പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലാണ്..
‘വിദ്വേഷപ്രചാരണത്തിനെതിരെ ‘ പോരാട്ടം നടത്തുന്ന മുഖ്യമന്ത്രിയാണ്..
സനാതനധര്‍മത്തെ ഉന്‍മൂലനം ചെയ്യണമെന്ന് പറയുന്നവരുടെ സുഹൃത്താണ്…
ആധുനിക കേരളത്തിൻ്റെ “അഭിനവ നവോത്ഥാന നായകനാണ് “!
‘മതനിരപേക്ഷതയുടെ ലോക മോഡല്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണമാണ്…
മതതീവ്രവാദികളെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്ന സര്‍ക്കാരാണ്…
ഒൻപതാം ക്ലാസുകാരിയുടെ വായിൽ ബലമായി കീടനാശിനിയൊഴിച്ച് കൊലപ്പെടുത്തിയയാളുടെ മതം ഇവിടെ പറയുന്നില്ല…
പിണറായി ഭരണത്തിന്‍റെ ബദല്‍ മോഡലാണ് ആലുവയില്‍ കണ്ടത്…!
ദുരഭിമാനക്കൊലയിൽ സാംസ്ക്കാരിക കേരളം മൗനമായിരിക്കണം..
കാരണം ഭരിക്കുന്നത് മോദിയോ യോഗിയോ അല്ല !
#HonourKilling

Share
Leave a Comment