News

നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ്: പ്രതി അനൂജ് കേശവാനിക്ക് ജാമ്യം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി അനൂജ് കേശവാനിക്ക് ജാമ്യം മയക്കുമരുന്ന് കേസിൽ മൂന്ന് വർഷം മുമ്പ് അറസ്റ്റിലായിരുന്ന കേശവാനിയ്ക്ക് ബോംബെ ഹൈക്കോടതിയാണ് നൽകിയത്. 2020 ജൂൺ 14നാണ് സുശാന്ത് സിംഗിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിച്ചുവരികയാണ്.

രാജ്യത്ത് ആദ്യം..! ഉത്തരാഖണ്ഡില്‍ ഏകീകൃത സിവിൽ കോഡ് അടുത്തയാഴ്ചയോടെ നിലവിൽ, ദീപാവലിക്ക് ശേഷം പ്രത്യേക നിയമസഭാ സമ്മേളനം

താരത്തിന് മയക്കുമരുന്ന് എത്തിച്ചത് അദ്ദേഹവുമായി അടുപ്പമുള്ളവരാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി വ്യാപക അന്വേഷണം ആരംഭിച്ചത്. നടി റിയ ചക്രവർത്തിയും സഹോദരൻ ഷോവിക്കും ഉൾപ്പെടെ 36 പേരാണ് കേസിലെ പ്രതികൾ. റിയ ചക്രവർത്തി ഉൾപ്പെടെ 35 പ്രതികൾക്കും വിവിധ കോടതികൾ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എൻസിബി റെയ്ഡിനിടെ കേശവാനി യുടെ വസതിയിൽ നിന്ന് വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാൾ കസ്റ്റഡിയിൽ തുടർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button