ആറ്റിൻ കരയിൽ വാറ്റ്: 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളി കരുവാറ്റ ഭാഗത്തു നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും, 30 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി. ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതി കരുവാറ്റ സ്വദേശി സുരേഷ് എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ആറ്റിൽ ചാടി നീന്തി രക്ഷപെട്ടു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ആറ്റിൻ കരയിലാണ് ഇയാൾ വാറ്റ് നടത്തിയത്.

Read Also: എസ്ജി കോഫി ടൈം വന്‍ ഹിറ്റ്, ജനങ്ങളോടൊത്തുള്ള തൃശൂരിന്റെ വികസന ചര്‍ച്ചകള്‍ തുടര്‍ന്ന് സുരേഷ് ഗോപി

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സജിമോൻ കെ പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സജീവ് കുമാർ എസ് , റെനി എം കലേഷ് കെ റ്റി, വനിത സിവിൽ എക്‌സൈസ് ഓഫീസർ സൗമില മോൾ എസ്, എക്‌സൈസ് ഡ്രൈവർ പ്രദീപ് പി എൻ എന്നിവർ പങ്കെടുത്തു.

Read Also: ആശുപത്രിയിലേക്ക് നീളുന്ന ബുള്ളറ്റ് പ്രൂഫ് വാതിലുകളുള്ള തുരങ്കം: പുതിയ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ സൈന്യം

Share
Leave a Comment