News

മ​ധ്യ​വ​യ​സ്ക​യെ ക​ല്ലി​ൽ ത​ലയിടിപ്പിച്ച് കൊല്ലാൻ ശ്രമം: അ​യ​ൽ​വാ​സി പിടിയിൽ

വെ​ള്ളാ​വൂ​ർ, കു​ള​ത്തൂ​ർ​മു​ഴി, ചി​ല്ലാ​ക്കു​ന്ന് ഭാ​ഗ​ത്ത് വേ​ട്ടോ​കാ​വ് വി.​കെ. അ​നി​ൽ​കു​മാ​റി(47)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ണി​മ​ല: മ​ധ്യ​വ​യ​സ്ക​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​ അ​റ​സ്റ്റിൽ. വെ​ള്ളാ​വൂ​ർ, കു​ള​ത്തൂ​ർ​മു​ഴി, ചി​ല്ലാ​ക്കു​ന്ന് ഭാ​ഗ​ത്ത് വേ​ട്ടോ​കാ​വ് വി.​കെ. അ​നി​ൽ​കു​മാ​റി(47)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ണി​മ​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപമെടുത്തു, അറബിക്കടലില്‍ ചക്രവാതചുഴികളും

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ത​ന്‍റെ അ​യ​ൽ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​വ​യ​സ്ക​യു​ടെ വീ​ടി​നു സ​മീ​പം ഇ​വ​രു​ടെ മ​രു​മ​ക​ള്‍ അ​ല​ക്കി​യ സ​മ​യം, സ​മീ​പ​ത്തു നി​ന്നി​രു​ന്ന ഇ​യാ​ളു​ടെ ദേ​ഹ​ത്ത് വെ​ള്ളം തെ​റി​ച്ച​തി​ന്‍റെ പേ​രി​ൽ വാ​ക്കുത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഇ​വ​രു​ടെ മ​ക​നെ​യും മ​രു​മ​ക​ളെ​യും ആ​ക്ര​മി​ക്കു​ക​യാമായി​രു​ന്നു. ഇ​തു ത​ട​യാ​ൻ ചെ​ന്ന മ​ധ്യ​വ​യ​സ്ക​യെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യും നി​ല​ത്തു വീ​ണ ഇ​വ​രെ സ​മീ​പ​ത്തു കി​ട​ന്നി​രു​ന്ന ക​ല്ലി​ൽ ത​ല ശ​ക്ത​മാ​യി ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തിയുടെ അടിസ്ഥാനത്തിൽ മ​ണി​മ​ല പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​മ​ല സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി.​കെ. ജ​യ​പ്ര​കാ​ശ്, എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ജി​മ്മി, ഷി​ഹാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button