തൊടുപുഴ: ഓട്ടത്തിനിടെ തീപിടിച്ച് ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. പഞ്ചവടിപാലം പാറയ്ക്കല്‍ യിംസണ്‍ പാപ്പച്ചന്റെ കെഎല്‍-6 35 ജി 9936 നമ്പര്‍ ബൈക്കാണ് കത്തിയത്.
Read Also : ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനും കോണ്‍ഗ്രസ് ഡിസിസി അംഗവും നവകേരള സദസില്‍: കോണ്‍ഗ്രസിനും ലീഗിനും തിരിച്ചടി
ഇന്നു രാവിലെ 10.30 ഓടെ തൊടുപുഴ കോലാനി പഞ്ചവടി പാലത്തിനു സമീപമായിരുന്നു സംഭവം. രാവിലെ തൊടുപുഴയിലേക്ക് വരികയായിരുന്നു യിംസണ്‍. ഇതിനിടെ വാഹനത്തിന്റെ എന്ജിന് ഭാഗത്തു നിന്നു ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, ബൈക്ക് നിര്‍ത്തിയിറങ്ങിയപ്പോള്‍ തീ കത്തുകയായിരുന്നു.
സമീപത്തെ കടയില്‍ നിന്നു വെള്ളം വാങ്ങി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ ടാങ്കിലേക്കും തീ പടര്‍ന്ന് ആളിക്കത്തി. തുടർന്ന്, തൊടുപുഴയില്‍ നിന്നു ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
Leave a Comment