News

പ്രഭാകരന്റെ ‘മകള്‍ ദ്വാരകയുടെ പ്രസംഗം’: മുന്നറിയിപ്പുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ എജന്‍സികള്‍

ചെന്നൈ: കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്.
എഐ സാങ്കേതിക വിദ്യയിലൂടെ ദ്വാരകയുടെ ചിത്രം ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രസംഗം തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇ, തമിഴ് അനുകൂല സംഘടനകള്‍ പരിപാടി സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലും ഗ്ലാസ്ഗോയിലും ദ്വാരകയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.

Read Also: കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമായേക്കും, ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ വിപണിയിലെത്തുന്നു

അതേസമയം ദ്വാരകയുടേത് എന്ന് സൂചിപ്പിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യയുപയോഗിച്ച് ദ്വാരകയുടേതെന്ന രീതിയില്‍ വീഡിയോ ക്ലിപ്പ് പുറത്തിറക്കാന്‍ എല്‍ടിടിഇ അനുകൂല സംഘടനകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദ്വാരക ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും പ്രചാരണമുണ്ട്. വരും ദിവസങ്ങളില്‍ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വേലുപ്പിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന വാദവുമായി തമിഴ് നാഷണല്‍ മൂവ്മെന്റ് നേതാവ് പഴ നെടുമാരന്‍ രംഗത്തെത്തിയിരുന്നു. വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഉചിതമായ സമയത്ത് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2009-ല്‍ ശ്രീലങ്കയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ പ്രഭാകരനും കുടുംബാംഗങ്ങളും രക്ഷപ്പെട്ടുവെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button