കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ ഉറ്റസുഹൃത്തുക്കള്‍: നാടിന്റെ നൊമ്പരമായി സുഹൃത്തുക്കളുടെ വേര്‍പാട്

കശ്മീരിലേയ്ക്ക് വിനോദയാത്ര പോയത് കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം കൂട്ടിവെച്ച്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളായ നാല് യുവാക്കളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ശ്രീനഗറില്‍ നിന്ന് നാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡല്‍ഹി നോര്‍ക്കാ ഓഫീസറും കേരള ഹൗസിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ജമ്മു കശ്മീരില്‍ എത്തിയത്. ഇന്നലെയാണ് സോജില ചുരത്തില്‍ നടന്ന അപകടത്തില്‍ പാലക്കാട് സ്വദേശികളായ നാല് പേര്‍ മരിച്ചത്. അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കശ്മീര്‍ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു.

Read Also: സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിൽ വിലക്കിയ സംഭവം: ഫാറൂഖ് കോളജ് യൂണിയന് പിന്തുണയുമായി എംഎസ്എഫ്

കൂലിപ്പണിയെടുത്തും ചിട്ടി പിടിച്ചും കിട്ടിയ തുക സ്വരൂപിച്ചാണ് 13 അംഗ സംഘം ജമ്മു കശ്മീരിലേക്ക് യാത്ര തിരിച്ചത്.  കൂലിപണി ചെയ്തും താത്കാലിക ജോലിക്ക് പോയും സ്വരുക്കൂട്ടി ഉണ്ടാക്കിയ പണം കൊണ്ടാണ് കൂട്ടുകാരെല്ലാം ഒന്നിച്ച് കശ്മീരിലേക്ക് യാത്ര പോയത്. എന്നാല്‍, യാത്രക്കിടെ കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ സംഘത്തിലെ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. ഒരേ കുടുംബം പോലെ കഴിഞ്ഞവരാണ് മരിച്ചവരെല്ലാം.

പത്ത് ദിവസത്തിന് ശേഷം തിരിച്ചു വരാമെന്ന് പറഞ്ഞ് ചിരിച്ചുല്ലസിച്ച് പോയ കൂട്ടുകാരില്‍ 4 പേരാണ് മരിച്ചത്.

Share
Leave a Comment