IndiaNews

മീഷോങ് ചുഴലിക്കാറ്റ്: കേരളത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് ട്രെയിനുകൾ ഇന്നും സർവീസ് നടത്തില്ല

ചില ട്രെയിനുകളുടെ സമയവും പുനക്രമീകരിച്ചിട്ടുണ്ട്

ചെന്നൈ: കേരളം വഴി ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾ ഇന്നും റദ്ദ് ചെയ്തു. മീഷോങ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കിയത്. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12686), മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16160) എന്നീ രണ്ട് ട്രെയിനുകളാണ് റെയിൽവേ ഇന്ന് റദ്ദ് ചെയ്തിരിക്കുന്നത്. കൂടാതെ, ചില ട്രെയിനുകളുടെ സമയവും പുനക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് 3:30-ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെൻട്രൽ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12685) താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര പുറപ്പെടുക. ചെന്നൈ എഗ്മോർ, ചെന്നൈ ബീച്ച്, പെരമ്പൂർ വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുക. പെരമ്പൂരിൽ നിന്നും വൈകിട്ട് 4:20-ന് പുറപ്പെടുന്നതാണ്. അതേസമയം, ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ (12695) ഇന്ന് വൈകിട്ട് 3:00 മണിക്ക് താംബരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക.

Also Read: വധശ്രമക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങി: എസ്ഐക്ക്‌ സസ്പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button