News

‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല: പരിഹസിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. സതീശൻ തരത്തിൽ കളിക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ചിറയിൻകീഴ് മണ്ഡലത്തിൽ നവകേരള സദസിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വിഡി സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ?,’ ശിവൻകുട്ടി ചോദിച്ചു.

നായികയായ ശ്രുതിയേക്കാൾ ഞാൻ പ്രണയിച്ചത് അദ്ദേഹത്തെയാണ്: വെളിപ്പെടുത്തലുമായി പ്രഭാസ്

കേരളത്തെ കലാപഭൂമിയാക്കാൻ സതീശൻ ഗൂഢാലോചന നടത്തുന്നു എന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ്‌ ഗുണ്ടകൾ അഴിഞ്ഞാടിയത് സതീശന്റെ ഒത്താശയോടെയാണെന്നും മന്ത്രി ആരോപിച്ചു. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി സതീശൻ ആണെന്നും ഇനിയും വെല്ലുവിളിക്കാൻ ആണ് സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണ്. എല്ലാ വികസന പദ്ധതികൾക്കും എതിരാണ് അവർ. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾ അടക്കം ചർച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്കരിച്ചു. നവകേരള സദസിന്റെ വിജയം കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നു. ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്കരണ മുന്നണി എന്നതാണ് നല്ലത്,’ വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button