ചൈനയിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ചൈനയിലെയും ക്യൂബയിലെയും കമ്യൂണിസ്റ്റ് ഏകാധിപതികളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വൈദ്യുതി മുടങ്ങും എന്ന അറിയിപ്പിനെ തുടർന്ന് ലൈനിൽ വൈദ്യുതി ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയിൽ ടച്ചിംഗ് നീക്കരുത്: കെഎസ്ഇബി

കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ തല്ലിച്ചതയ്ക്കാനാണ് ശ്രമം. അക്രമത്തെ മുഖ്യമന്ത്രി ജീവൻ രക്ഷാ പ്രവർത്തനമായാണ് വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നവകേരള യാത്രയ്ക്കിടെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമപ്രവർത്തകക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ഫാസിസത്തിന്റെ പ്രകടമായ ഉദാഹരണമാണ്. രാജാവിനെതിരായ പ്രതിഷേധം നാട്ടുകാർ കാണരുതെന്നാണ് കൽപ്പന. മാദ്ധ്യമപ്രവർത്തകക്കെതിരെ എടുത്ത കേസ് നവകേരളത്തിന്റെ കരുതലാണെന്ന് മുഖ്യമന്ത്രി പറയുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

Read Also: എന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും, എനിക്ക് വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണ്: ഷിയാസ്

Share
Leave a Comment