KeralaNews

മിഠായി നല്‍കി നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അന്വേഷണം ആരംഭിച്ച് പൊലീസ്

ഈരാറ്റുപേട്ട: നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട തെക്കേക്കരയില്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നെന്നാണ് പരാതി.

Read Also: ശബരിമലയില്‍ ഡിസംബര്‍ 23 വരെ ദര്‍ശനം നടത്തിയത് 25,69,671 പേര്‍ : കണക്കുകള്‍ നിരത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാള്‍ മിഠായി നല്‍കി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാര്‍ത്ഥിനിയായ അയല്‍വാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ഒച്ച വെച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇതര സംസ്ഥാനക്കാരന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button