പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും: ക്ഷേത്രത്തിൽ ഇന്ന് സുരക്ഷ പരിശോധന

തൃശൂർ: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ്​ ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കൊച്ചിയിൽ ഉൾപ്പെടെ രണ്ടു ദിവസത്തെ പരിപാടികളാണ് പ്രധാനമന്ത്രിക്ക് കേരളത്തിലുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് റോഡ് മാർഗമാണ് തൃപ്രയാറിലേക്ക് എത്തുക. ഇതിന്റെ ഭാ​ഗമായി തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഞായറാഴ്ച സുരക്ഷ പരിശോധന നടത്തി.

സു​രേ​ഷ് ​ഗോ​പി​യു​ടെ മ​ക​ളു​ടെ​ ​വി​വാ​ഹം ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വരുന്നതിനെ തുടർന്ന് ഗുരുവായൂരിൽ നടത്താനിരുന്ന മറ്റ് വിവാഹങ്ങൾ മാറ്റിവച്ചുവെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ രംഗത്തെത്തിയിരിന്നു. പതിനേഴാം തീയതി ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ ഒന്നു പോലും മാറ്റിവെച്ചിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി.

കോൺഗ്രസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ മിലിന്ദ് ദേവ്‌റ ശിവസേനയിലേക്ക്: കാവി പതാക സമ്മാനിച്ച് ഏകനാഥ് ഷിൻഡെ

അന്നേദിവസം ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടത്തുകയെന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. അതല്ലാതെ പ്രചരിക്കുന്നത് പോലെ ക്ഷേത്രത്തിൽ നടത്താനിരുന്ന ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment