ട്രെയിനിലെ ശുചിമുറിയിൽ സുരജ എസ് നായർ മരിച്ച നിലയിൽ

ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്

കോട്ടയം: സാമൂഹ്യ പ്രവർത്തക സുരജ എസ് നായർ മരിച്ച നിലയിൽ. ട്രെയിനിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയായ സുരജ എസ് നായരെ ആലപ്പി ധൻബാദ് എക്സ്പ്രസ്സിലെ ശുചിമുറിയിലാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.

read also: തിരിച്ചുകയറി സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം

വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുരജ ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. വിവരമറിഞ്ഞ് ബന്ധുക്കൾ ജോളാർപെട്ടിലേക്ക് തിരിച്ചു. പ്രവാസിയായ ജീവനാണ് ഭർത്താവ്.

Share
Leave a Comment