KeralaNews

പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം

നിര്‍ദ്ദേശം പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷന്‍. അന്യസംസ്ഥാനങ്ങളില്‍
നിന്നുള്‍പ്പെടെ  ദിവസവും അഞ്ഞൂറിലധികം ഭക്തര്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വകാര്യത കാത്തുസൂക്ഷിക്കുവാനുള്ള സൗകര്യങ്ങളില്ലെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു. വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിന് പ്രത്യേക മുറിയില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ അതിജീവന അവകാശം റദ്ദു ചെയ്യുന്ന വസ്തുതകളാണ് ഇവയൊക്കെ. കുട്ടികളുടെയും സ്ത്രീകളുടെയും സ്വകാര്യത ഉറപ്പാക്കുന്നതിന് മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യകം മുറി സജ്ജീകരിക്കാനും ഇത് വ്യക്തമാക്കുന്ന ഡിസ്പ്ലേ ബോര്‍ഡും സൈന്‍ ബോര്‍ഡും സ്ഥാപിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read Also: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുകള്‍ പോലും കടക്കില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

ശബരിമലയില്‍ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കിയതു പോലെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് ബാലവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. കുട്ടികളുമായി എത്തുന്ന ഭക്തര്‍ക്ക് പ്രത്യക ക്യൂ ഏര്‍പ്പെടുത്താനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോണ്‍ മുഖേനെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്  കമ്മീഷന്‍ സ്വമേധയ കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button