News

തിരുവനന്തപുരത്ത് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് തീപിടുത്തം: കാർ കത്തിനശിച്ചു

തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.15-ഓടെ പേട്ട പോലീസ് സ്റ്റേഷനു സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡില്‍ ആണ് അപകടം. ചാക്കയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമായി. ആളപായമില്ല.

രാത്രിയോടെ ട്രാൻസ്‌ഫോമറില്‍ നിന്ന് പുക ഉയരാൻ തുടങ്ങിയതോടെ നാട്ടുക്കാർ കെ.എസ്.ഇ.ബിയില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ട്രാൻസ്‌ഫോർമർ‌ കത്താൻ തുടങ്ങി.

തുടർന്ന് ഇവിടേക്കെത്തിയ ഒരു യൂണീറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ട്രാൻസ്ഫോർമറിന് സമീപം പോലീസ് പിടിച്ചിട്ടിരുന്ന രണ്ടു തൊണ്ടിവാഹനങ്ങളിലേക്ക് തീപടർന്നു.ഇതോടെ രണ്ടാമത്തെ യൂണീറ്റും സംഭവസ്ഥലത്തേക്ക് എത്തി. തൊണ്ടിവാഹനമായ ഒരു കാർ പൂർണമായും കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button