സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം, പുതുക്കിയ സമയക്രമം ഇന്ന് മുതൽ

റേഷൻ കടകൾ മുഖാന്തരം മസ്റ്ററിംഗ് നടക്കുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. നാളെ മുതൽ ശനിയാഴ്ച വരെയാണ് സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകിട്ടുമായാണ് റേഷൻ കടകൾ പ്രവർത്തിക്കുക. നിലവിൽ, റേഷൻ കടകൾ മുഖാന്തരം മസ്റ്ററിംഗ് നടക്കുന്നുണ്ട്. അതിനാൽ, സെർവറിലെ തിരക്ക് ഒഴിവാക്കുന്നതിനായാണ് സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക. അതേസമയം, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെയും, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻ കടകളുടെ പ്രവർത്തനം. സെർവർ ഓവർലോഡ് ഒഴിവാക്കാനും, റേഷൻ വിതരണം ത്വരിതപ്പെടുത്താനും സമയക്രമം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മാർച്ച് 8-ന് റേഷൻ കടകൾക്ക് അവധിയാണ്.

Also Read: മാത്യു കുഴൽനാടൻ എംഎൽഎ അടക്കം 13 പേരെ അറസ്റ്റ് ചെയ്തു, പൊലീസ് ബസും ജീപ്പും തകർത്ത് കോൺ​ഗ്രസ് പ്രവർത്തകർ

Share
Leave a Comment