KottayamKeralaNews

കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം: പ്രതിഷേധ പ്രകടനം നടത്തിയ 25 പേർക്കെതിരെ കേസ്

കേസിൽ ഉൾപ്പെട്ട 16 പേർക്കെതിരെയുള്ള സമൻസ് ഇതിനോടകം കൈമാറിയിട്ടുണ്ട്

കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. 25 പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ഗതാഗത മാർഗ്ഗം തടയുക, ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘം ചേർന്നുവെന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 25 പേരും വെള്ളിയാഴ്ചയ്ക്കകം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാകണമെന്നും പോലീസ് അറിയിച്ചു.

കേസിൽ ഉൾപ്പെട്ട 16 പേർക്കെതിരെയുള്ള സമൻസ് ഇതിനോടകം കൈമാറിയിട്ടുണ്ട്. 2023 മെയ് 19നാണ് കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ചാക്കോ (65), റബർ ടാപ്പിംഗ് തൊഴിലാളിയായ തോമസ് ആന്റണി (65) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനമാണ് കണമലയിൽ അന്ന് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് 25 പേർക്കെതിരെ ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.

Also Read: ഇനി വ്രതശുദ്ധിയുടെ നാളുകള്‍: കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം

shortlink

Related Articles

Post Your Comments

Related Articles


Back to top button