പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഒറ്റയാത്രയ്ക്കും മടക്കയാത്രയ്ക്കും നിരക്കുകൾ ഉയരും. അതേസമയം, ടോൾ പ്ലാസയിലെ നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് ടോൾ വർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
അഞ്ച് രൂപ മുതലാണ് ടോൾ നിരക്ക് ഉയരുക. ടോൾ തുകയുടെ 60 ശതമാനം കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോകാനാണെന്നിരിക്കെയാണ് നിരക്ക് ഉയർത്തുന്നത്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, ടോളിന് സമീപത്തുള്ള പഞ്ചായത്തുകളിലെ യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള സൗജന്യ സേവനം ഉടൻ പിൻവലിച്ചേക്കുമെന്നാണ് സൂചന. പ്രദേശത്തെ സ്കൂൾ ബസുകളും ടോൾ നൽകേണ്ടി വരുന്നതാണ്. നേരത്തെ പ്രതിഷേധത്തെ തുടർന്ന് നിരക്ക് വർദ്ധന താൽക്കാലികമായി നിർത്തിവച്ചിരുന്നു. നിലവിൽ, കോടതിയുടെ അനുമതിയോടെയാണ് ഇവ പുനരാരംഭിക്കുന്നത്.
Also Read: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വീണ്ടും കൂട്ടി കേന്ദ്രം: പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍
Leave a Comment