മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ പരസ്പരം കലഹിച്ചു, വീട്ടിലേയ്ക്ക് പോയപ്പോള്‍ കുട്ടിയെ മറന്നു

കോടഞ്ചേരി: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. കോഴിക്കോടാണ് സംഭവം. അര്‍ധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

Read Also: കെസിആറിന് കനത്ത തിരിച്ചടി നൽകി നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കും കോൺഗ്രസിലേക്കും

കോടഞ്ചേരിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയില്‍ വൈകുന്നേരംമുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.

രാത്രി 11 മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.

യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ ഏതാനും മാസം മുമ്പ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.

Share
Leave a Comment