MollywoodKeralaNewsEntertainment

ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നിലനില്‍ക്കാൻ ഈ വിജയം ആവശ്യമാണ് : ദിലീപ്

വിനീത് കുമാർ സംവിധാനം ചെയ്‌ത ചിത്രമാണ് പവി കെയർ ടേക്കർ

ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നിലനില്‍ക്കാൻ ഈ സിനിമ ആവശ്യമാണെന്നു നടൻ ദിലീപ്. തന്റെ 149-മത് സിനിമയായ പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

‘ദിലീപ് എന്റർടെയിൻമെന്റാണ് എന്നാണ് എല്ലാവരും പറയുന്നത്. ഒരു നടനെന്ന നിലയില്‍ പല വേഷവും ഞാൻ ശ്രമിക്കാറുണ്ട്. പവി കെയർ ടേക്കർ എന്ന സിനിമ തിയേറ്ററില്‍ എത്തുന്നത് പ്രിയപ്പെട്ട പ്രേക്ഷകരെ മാത്രം വിശ്വസിച്ചുകൊണ്ടാണ്. വർഷങ്ങള്‍ക്കുമുൻപ് ഒരുപാട് നായികമാർ എന്റെകൂടെ സിനിമയിലേയ്ക്ക് വന്നിട്ടുണ്ട്. പലരുടെയും ആദ്യ നായകനാണ് ഞാൻ. മലയാള സിനിമയിലേയ്ക്ക് അഞ്ച് നായികമാർ കൂടി പുതിയതായി വരികയാണ്. അവർ അഞ്ചുപേരും കഴിവുള്ളവരാണ്’- ദിലീപ് പറഞ്ഞു.

read also: വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

വിനീത് കുമാർ സംവിധാനം ചെയ്‌ത ചിത്രമാണ് പവി കെയർ ടേക്കർ. ഏപ്രില്‍ 26നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അഞ്ചു പുതുമുഖ നായികമാരുള്ള ചിത്രത്തില്‍ ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമജൻ ബോള്‍ഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവൻ ആണ് രചന നിർവഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button