വിവാഹം നടക്കാൻ 21 ദിവസം തുടർച്ചയായി സ്വയംവര പുഷ്പാഞ്ജലി: മോഹിനി പ്രതിഷ്ഠയുള്ള അരിയന്നൂർ ഹരികന്യക ക്ഷേത്രം

ഇരുപത്തിയൊന്നാം ദിവസം പാൽപ്പായസ നിവേദ്യം നടത്തുകയും വേണം

മോഹിനി രൂപത്തിലുള്ള മഹാ വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമാണ് അരിയന്നൂർ ഹരികന്യക ക്ഷേത്രം. ഗുരുവായൂരിന് അടുത്ത് കുന്ദംകുളം റൂട്ടിൽ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് അരിയന്നൂർ ഹരികന്യക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 5 അടിയോളം ഉയരമുള്ള ദേവിയുടെ ചതുർബാഹു വിഗ്രഹത്തിന് കിഴക്കോട്ടാണ് ദർശനം. ദ്വാരപാലകർക്ക് പകരം ദ്വാരപാലികമാർ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പണി കഴിപ്പിച്ചത് പെരുന്തച്ചനാണെന്നാണ് വിശ്വാസം. 2000 വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പിൻഭാഗത്ത് അദ്ദേഹത്തിന്റെ ഉളിയും കാണാം.

പ്രധാന ശ്രീകോവിലിൽ അയ്യപ്പനും ഉപദേവതമാരായി ഗണപതി, അയ്യപ്പൻ, ശിവൻ, ഭദ്രകാളി എന്നിവരുണ്ട്. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന സങ്കല്പവും നിലനിൽക്കുന്നു.

read also: ആഞ്ചാംതവണയും റഷ്യൻ പ്രസിഡൻറ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിർ പുതിൻ

ഈ ക്ഷേത്രത്തിൽ 21 ദിവസം തുടർച്ചയായി സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ വിവാഹം നടക്കുമെന്നാണ് വിശ്വാസം. ഇരുപത്തിയൊന്നാം ദിവസം പാൽപ്പായസ നിവേദ്യം നടത്തുകയും വേണം. ക്ഷേത്രത്തിന് രണ്ട് നിലകളുള്ള ശ്രീകോവിലുണ്ട്. ഉത്സവത്തിന് ഇവിടെ പിടിയാനയാണ് തിടമ്പേറ്റുന്നത്. കഥകളി പോലെ കിരീടം വച്ച കലാരൂപങ്ങൾക്കും കൊമ്പനാനകൾക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല. കൂടാതെ, സ്ത്രീകളാണ് ഇവിടെ വിളക്ക് പിടിക്കുക എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

Share
Leave a Comment