തലസ്ഥാനത്ത് ശക്തമായ മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും മഴ തോര്‍ന്നിട്ടും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. രണ്ടു മണിക്കൂറിലേറെ നേരമാണ് നഗരത്തില്‍ മഴ പെയ്തത്.

read also: നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

തമ്പാനൂര്‍ ജങ്ഷനിലും ബേക്കറി ജങ്ഷന്‍ തുടങ്ങിയ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുണ്ടുണ്ടായി. മഴയെ തുടര്‍ന്ന് നിരവധി കടകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലവാസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.

Share
Leave a Comment