അയ്യോ തല്ലല്ലേ! നടിയുടെ വാഹനം അപകടത്തിൽപ്പെട്ടു: മദ്യപിച്ചു ലക്കുക്കെട്ട രവീണയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

റിസ്വി കോളേജിന് സമീപമാണ് അപകടമുണ്ടായത്.

ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാർ അപകടത്തിപ്പെട്ടെന്നും തുടർന്ന് നടിയെ നാട്ടുകാർ കയ്യേറ്റം ചെയ്‌തെന്നും വാർത്തകൾ. നടിയുടെ കാറിടിച്ച്‌ മൂന്നുപേർക്ക് പരിക്കേറ്റു. മുബൈയിലെ ബാന്ദ്രെയില്‍ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം.

കാറോടിച്ചിരുന്നത് ഡ്രൈവറായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ മദ്യപിച്ചു ലക്കുക്കെട്ട നടിയെ കൈയേറ്റം ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്.

read also:  മലപ്പുറം താനൂരിൽ വീടിന്റെ സൺഷെയ്ഡ് തകർന്ന് അപകടം: തൊഴിലാളി മരിച്ചു

റിസ്വി കോളേജിന് സമീപമാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഇവർ അപകടത്തില്‍പ്പെട്ടവരെ അധിക്ഷേപിക്കുകയായിരുന്നു. തന്റെ മൂക്കില്‍ നിന്ന് ചോരവരുന്നുണ്ടെന്നും നിങ്ങള്‍ ഈ രാത്രി ജയിലില്‍ കിടക്കേണ്ടിവരുമെന്നും അപകടത്തില്‍പ്പെട്ട ഒരു സ്ത്രീ പറയുന്നതിനിയിൽ ചിലർ നടിയെ ആക്രമിക്കുകയായിരുന്നു.

എന്നാൽ, ആരെയും നടിയുടെ കാർ തട്ടിയില്ലെന്നും ജനങ്ങള്‍ കാർ വളഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നു നടിയോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.

Share
Leave a Comment