തൃശൂർ: മിഠായി നല്‍കാമെന്ന് പറഞ്ഞ് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. അഴീക്കോട് സ്വദേശി ബിനുവിനെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
read also: ഉള്ളിവടയ്ക്കുള്ളിൽ സിഗരറ്റുകുറ്റി: തട്ടുകട അടപ്പിച്ച് പൊലീസ്
കേസിനാസ്പദമായ സംഭവം നടന്നത് 2022 സെപ്തംബറിലാണ്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 52 വർഷത്തെ കഠിന തടവിന് പുറമെ 2.6 ലക്ഷം രൂപയും പിഴയായി അടക്കണമെന്ന് കോടതി വിധിച്ചു.
Post Your Comments