പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍ തീപിടിത്തം: രണ്ടുപേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടുപേര്‍ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരാളുമാണു മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെയാള്‍ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണോ എന്നാണു സംശയിക്കുന്നത്.

യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍, ആഷികയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു

ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഓഫീസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. നഗരമധ്യത്തില്‍ കടകള്‍ക്കു മുകള്‍ നിലയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്

 

Share
Leave a Comment