ജെന്‍സന് അന്ത്യ ചുംബനത്തോടെ വിട നല്‍കി പ്രതിശ്രുത വധു ശ്രുതി

വയനാട്: അപകടത്തില്‍ അന്തരിച്ച ജെന്‍സന് അന്ത്യ ചുംബനത്തോടെ വിട നല്‍കി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാന്‍ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയില്‍ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാല്‍ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയില്‍ മൃതദേഹം ദര്‍ശനത്തിന് വെച്ചത്. നൂറുകണക്കിന് ആളുകളാണ് ജെന്‍സനെ അവസാനമായൊന്ന് കാണാന്‍ വീട്ടിലേക്കെത്തുന്നത്,

Read Also: ദേശീയപാതയില്‍ തല അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം, ശരീരത്തില്‍ വസ്ത്രങ്ങളില്ല

കണ്ടുനിന്നവരുടെയും കേരളത്തിന്റെയും ഉള്ളുലക്കുന്ന കാഴ്ചയായിരുന്നു അത്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. സഹോദരന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബത്തേരി ആശുപത്രിയില്‍ വച്ച് ജെന്‍സനെ കണ്ടു. ശേഷം അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെന്‍സന്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജെന്‍സന്റേയും ശ്രുതിയുടേയും വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെന്‍സണ്‍ മരിക്കുന്നതും.

 

 

 

 

Share
Leave a Comment