ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു

മുംബൈ: നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടില്‍വച്ച് റിവോള്‍വര്‍ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Read Also: സ്ത്രീകളോട് ഫോണില്‍ ശൃംഗാരത്തോടെ സംസാരിക്കുന്നു: പി ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി എംഎല്‍എ

ഇന്ന് രാവിലെ 4.45നാണ് സംഭവം നടന്നത്. വീടിനു പുറത്തേക്ക് പോകുന്നതിനു മുന്‍പാണ് നടന്‍ റിവോള്‍വര്‍ പരിശോധിച്ചത്. വെടിയേറ്റ നടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റിവോള്‍വറിന് ലൈസന്‍സുണ്ട്. നടന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുടുംബം പ്രതികരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തൊണ്ണൂറുകളില്‍ സൂപ്പര്‍ സ്റ്റാറായിരുന്ന നടന്‍ ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ശിവസേനയിലെ എക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നത്.

 

 

Share
Leave a Comment