കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാത്തികുളം സ്വദേശിയായ 52 വയസുള്ള അരുണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കായംകുളം പള്ളിക്കല്‍- മഞ്ഞാടിത്തറയിലാണ് സംഭവം. കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. കൊച്ചമ്പലത്തിന് സമീപം റോഡരികിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കുറത്തികാട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അതേസമയം, മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

Share
Leave a Comment