ജുവല്ലറിയില്‍ നിന്നും തന്ത്രപൂര്‍വം സ്വര്‍ണ്ണ മോതിരം മോഷ്ടിച്ചു: യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ചേര്‍ത്തല: നഗരമധ്യത്തിലെ ജുവല്ലറിയില്‍ നിന്നും സ്വര്‍ണ്ണ മോതിരം മോഷ്ടിച്ച യുവതിയെ കണ്ടെത്താന്‍ ചേര്‍ത്തല പൊലീസിന്റെ അന്വേഷണം. ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടയണി പാലത്തിന് സമീപമുള്ളവി ജോണ്‍ സ്വര്‍ണ്ണവ്യാപാരശാലയില്‍ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. ഒറ്റയ്ക്ക് എത്തിയ 32 വയസു തോന്നിക്കുന്ന യുവതിയാണ് 3 ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്.

Read Also: പി.പി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

കടയിലുണ്ടായിരുന്ന ഉടമ ജിതേജ് ഫോണ്‍ വിളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് മനസിലാക്കി തക്കം നോക്കിയാണ് മോഷണം നടത്തിയത്. ഈ സമയത്ത് യുവതി ജുവലറിയില്‍ തനിക്ക് പറ്റിയ മോതിരം വിരലില്‍ ഇടുകയും, മറ്റൊരു വിരലില്‍ കിടന്ന ഡ്യൂപ്ലികേറ്റ് മോതിരം പകരം നല്‍കുകയുമാണ് ചെയ്തത്. ജുവലറിയില്‍ നിന്നും കൈക്കലാക്കിയ സ്വര്‍ണ മോതിരവുമായി യുവതി കടന്നുകളയുകയും ചെയ്തു. പിറ്റേ ദിവസമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന് ഉടമ കണ്ടെത്തിയത്. തുടര്‍ന്ന് കടയ്ക്കുള്ളിലെ സി സി ടി വി കേന്ദ്രീകരിച്ചു ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ യുവതി മോതിരം കൈക്കലാക്കുന്നത് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനിയും ഈ യുവതിയെ കണ്ടെത്താനായിട്ടില്ല. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനാണ് ചിത്രമടക്കം പുറത്തുവിട്ടിരിക്കുന്നത്.

 

Share
Leave a Comment