മുംബൈ: സ്പെയിൻ പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് രാജ്യത്തെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിൽ സന്ദർശനം നടത്തി. ഇന്ത്യയിലേക്കുള്ള തൻ്റെ ആദ്യ ഔദ്യോഗിക സന്ദർശന വേളയിലാണ് അദ്ദേഹം സിനിമ പ്രൊഡക്ഷൻ ഹൗസിൽ എത്തിയത്.
യാഷ് രാജ് ഫിലിംസിൻ്റെ 50 വർഷത്തെ പാരമ്പര്യത്തെക്കുറിച്ചും ഇന്ത്യൻ സിനിമാ വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ചും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അക്ഷയ് വിധാനിയുമായി സാഞ്ചസ് സംസാരിച്ചു.
അതേ സമയം സ്പാനിഷ് പ്രസിഡൻ്റിന് ആതിഥ്യമരുളുന്നത് ഒരു ബഹുമതിയാണെന്ന് വിധാനി പറഞ്ഞു.
കൂടാതെ അദ്ദേഹത്തിൻ്റെ സന്ദർശനം തങ്ങളുടെ 50 വർഷത്തെ യാത്രയിലെ ഒരു നാഴികക്കല്ലാണ്. സ്‌പെയിനും യാഷ് രാജ് ഫിലിംസും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് സ്പാനിഷ് പ്രസിഡൻ്റുമായി താൻ ചർച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി സ്പെയിനിലെ പല മനോഹരമായ ലൊക്കേഷനുകളും ഇന്ത്യൻ സിനിമകളിൽ ഇടംപിടിച്ചിട്ടുണ്ട്. യാഷ് രാജ് ഫിലിംസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ‘പത്താൻ’, ‘വാർ 2’ എന്നീ സിനിമകളിലും യൂറോപ്യൻ രാജ്യത്തിലെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച വിപുലമായ രംഗങ്ങൾ ഉണ്ടായിരുന്നു.
Leave a Comment