ഏറ്റവും പഴക്കമേറിയ മോട്ടോർ സ്‌പോർട് : ബാജ റാലിയുടെ എട്ടാമത് പതിപ്പിന് ദുബായിയിൽ തുടക്കമായി

ഈ ടൂർണമെന്റിന്റെ എട്ടാമത് പതിപ്പ്  നവംബർ 28 മുതൽ ഡിസംബർ 1 വരെ നീണ്ട് നിൽക്കും

ദുബായ് : ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫ്ലാഗ് ഓഫ് ചെയ്തു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റ്സ് മോട്ടോർസ്‌പോർട് ഓർഗനൈസേഷൻ, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവർ സംയുക്തമായാണ് ഈ ടൂർണമെന്റ് ഒരുക്കുന്നത്. യുഎഇയിലെയും, മേഖലയിലെത്തന്നെയും ഏറ്റവും പഴക്കമേറിയ മോട്ടോർസ്‌പോർട് മത്സരമാണ് ദുബായ് ഇന്റർനാഷണൽ ബാജ.

ഈ ടൂർണമെന്റിന്റെ എട്ടാമത് പതിപ്പ്  നവംബർ 28 മുതൽ ഡിസംബർ 1 വരെ നീണ്ട് നിൽക്കും. വേൾഡ് കപ്പ് റാലി മേഖലയിൽ നിന്നുള്ള ഏറ്റവും പ്രധാന ഡ്രൈവർമാർ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്

Share
Leave a Comment