അമേരിക്കയില്‍ നിന്ന് എല്ലാ സഹായങ്ങളും നിര്‍ത്തലാക്കി: ട്രംപിന്റെ തീരുമാനത്തില്‍ ആശങ്കയിലായി യൂനുസ് സര്‍ക്കാര്‍

ധാക്ക: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കിയതോടെ യൂനുസ് സര്‍ക്കാരും പ്രതിസന്ധിയില്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യു എസ് എ ഐ ഡി) യുടെ പരിധിയില്‍ ബംഗ്ലാദേശില്‍ നിലവിലുള്ള എല്ലാ കരാറുകളും ഗ്രാന്റുകളും പദ്ധതികളും നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.

Read Also കൂടുന്നത് 10 മുതല്‍ 50 രൂപവരെ: പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

വിദേശ രാജ്യങ്ങള്‍ക്കുളള ധനസഹായം മരവിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കിയെന്ന് യു എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് വ്യക്തമാക്കി. ബംഗ്ലാദേശ് ജനതയും യുനുസ് സര്‍ക്കാരും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷം അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത്. ബംഗ്ലാദേശിനും ഇതില്‍ നിന്ന് കാര്യമായി പണം ലഭിക്കുന്നുണ്ടായിരുന്നു. ഇത് ഒറ്റയടിക്ക് നിലച്ചുപോകുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുറപ്പാണ്.

Share
Leave a Comment