വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് : നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും

വാഴത്തോട്ടത്തില്‍ നേരത്തെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു

മാനന്തവാടി : വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതായി സ്ഥിരീകരണം. തലപ്പുഴ 44 കാട്ടിയെരിക്കുന്നിലെ വാഴത്തോട്ടത്തില്‍ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

പുല്ലരിയാന്‍ ചെന്നയാളാണ് കടുവയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഇയാള്‍ ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കടുവ ഇറങ്ങിയതായി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ 20 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. വനം വകുപ്പ് വൈകിട്ട് ഇവിടെ പട്രോളിംഗ് നടത്തും.

വാഴത്തോട്ടത്തില്‍ നേരത്തെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഈ സമയത്ത് കടുവകള്‍ പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു.

Share
Leave a Comment