കോഴിക്കോട്: താമരശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതരുടെ വീട്ടില്‍ പോലീസ് റെയ്ഡ്. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്. കേസില്‍ മുഖ്യപങ്കുള്ള ആളുടെ വീട് അടച്ചിട്ട നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഷഹബാസിനെ ആക്രമിച്ച ആയുധങ്ങള്‍ അടക്കം കണ്ടെത്താനാണ് പരിശോധന. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് തേടുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം.
നേരത്തെ പിടിയിലായ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെയും സമീപത്തെ കടകളില്‍ ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘര്‍ഷം ഉണ്ടായ ട്യൂഷന്‍ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Leave a Comment