കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്‍

 

തിരുവനന്തപുരം: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Read Also: ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ

വീണ നിരന്തരം വേട്ടയാടപ്പെട്ടപ്പോള്‍ ഐക്യപ്പെടാന്‍ ഒരു സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ വിമര്‍ശനം. വീണയ്ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് ആര്യ രാജേന്ദ്രന്റെ കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

വീണ ചേച്ചി…
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട സ്ത്രീകളില്‍ ഒരാളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവര്‍ ആക്രമിക്കപ്പെട്ടു.

യാതൊരു നീതിബോധവുമില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും ഇവരെ വേട്ടയാടിയപ്പോള്‍ ഐക്യദാര്‍ഢ്യപ്പെടാന്‍ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാര്‍ഢ്യപ്പെട്ടാല്‍,പിന്തുണച്ചാല്‍,അനുകമ്പ കാണിച്ചാല്‍,പരിഹസിക്കപ്പെടുമെന്ന ഭയത്താല്‍ പലരും പ്രതികരിച്ചുമില്ല.

വേട്ടയാടിയവരേ ഈ സ്ത്രീയ്ക്കും നീതി വേണ്ടേ?

 

Share
Leave a Comment