15കാരനെ ലൈം​ഗികമായി പീഡിപ്പിച്ച സത്യഭാമയും ഭർത്താവ് സാബിക്കും ലഹരിക്കടമികളെന്ന് പൊലീസ്

മലപ്പുറം: തിരൂരിൽ 15കാരനെ ലൈം​ഗികമായി പീഡിപ്പിച്ച സത്യഭാമയും ഭർത്താവ് സാബിക്കും ലഹരിക്കടമികളെന്ന് പൊലീസ്. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. പിന്നീട് മയക്കുമരുന്ന് വിതരണം ചെയ്യാൻ കുട്ടിയെ ഉപയോ​ഗിക്കാൻ ശ്രമിച്ചു.  മറ്റ് സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇപ്പോൾ 19കാരനായ കുട്ടിയെ കഴിഞ്ഞ നാല് വർഷമായി ഇവർ വേട്ടയാടുകയാണ്. 2021 മുതൽ ഇതുവരെയായി പലസമയങ്ങളിലായി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ഉള്‍പ്പെടെ കടത്താൻ ഉപയോഗിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ബ്ലാക്ക് മെയിലിൽ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് 19കാരനായ യുവാവ് പൊലീസിൽ പരാതി നൽകാൻ തയ്യാറായത്.

Share
Leave a Comment