മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല : 16കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്

പത്തനംതിട്ട: മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് വീട്ടുകാരോട് പിണങ്ങി 16കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്.

മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളിൽ കയറി തൂങ്ങുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു.

Share
Leave a Comment