രാഹുലിനെ തൊട്ടാല്‍ തിരിച്ചടി, അടിക്കേണ്ടിടത്ത് അടിക്കും, ഇടിക്കേണ്ട ഇടത്ത് ഇടിക്കും, കുത്തേണ്ടിടത്ത് കുത്തും

പാലക്കാട്: ബിജെപിക്കെതിരെ കോൺഗ്രസ് നടത്തിയ ജനകീയ പ്രതിരോധ പരിപാടിയിൽ പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. രാഹുൽ മാങ്കൂറ്റത്തെ തൊടാൻ ആർക്കും കഴിയില്ല. തല്ലിയാൽ തിരിച്ചടിക്കും. തൊട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.

‘അടിക്കേണ്ടിടത്ത് അടിക്കും. ഇടേണ്ട ഇടത്ത് ഇടിക്കും. കുത്തേണ്ടിടത്ത് കുത്തും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്’ കെ സുധാകരൻ പറഞ്ഞു. പാലക്കാട് നഗരസഭയിലെ ഹെഡ്ഗേവാർ പേരിടൽ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും പരസ്പരം കൊമ്പുകോർക്കുന്ന അവസ്ഥയുണ്ടായിരുന്നു. തുടർന്ന് ഇന്ന് ബിജെപിക്കെതിരെ മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചു.

Share
Leave a Comment