കൊച്ചി : ലോക്മാന്യ തിലക് – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം. ഗോവയില്‍നിന്നു കയറിയ യുവാവിന്റെ മൃതദേഹമാണ് ഇതെന്നാണ് സംശയം. യുവാവിന്റെ പോക്കറ്റില്‍ നിന്ന് കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ സംശയം തോന്നി ഗാര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതല്‍ യുവാവിന് അനക്കമൊന്നുമില്ലായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
Leave a Comment