ആശവര്‍ക്കര്‍മാരുടെ നിരാഹാര സമരം അവസാനിപ്പിച്ചു : രാപകല്‍ സമരം തുടരും

അഞ്ചാം തീയതി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് സമരയാത്ര ആരംഭിക്കുന്നത്

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ വേതനവര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാര്‍ നടത്തിയ 43 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരും.

മെയ് അഞ്ച് മുതല്‍ ജൂണ്‍ 17 വരെ രാപകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു. അഞ്ചാം തീയതി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് സമരയാത്ര ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കും. ഇന്ന് രാപകല്‍ യാത്രയുടെ ഫ്‌ലാഗ് ഓഫ് നടന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം 80 ദിവസം പിന്നിട്ടിരിക്കുകയാണ്.

ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ പരിഗണിക്കണം എന്നതാണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യം.

Share
Leave a Comment