
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 71000 ത്തിന് താഴെയെത്തി. ഏപ്രില്‍ 17 ന് ശേഷം ആദ്യമായാണ് സ്വര്‍ണവില 70000 ത്തിലേക്ക് എത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്.
ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. 71,840 രൂപയായിരുന്നു പവന്റെ ഇന്നലത്തെ വില. അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പന്‍ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ട്. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങള്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയതായാണ് സൂചന. 1500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.
Post Your Comments