
അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്നതിനിടെ പാക് സൈന്യത്തിന്റെ ഐഎസ്പിആറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ നിരോധിച്ചു. കൂടാതെ പാകിസ്താൻ നടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്‌റ അസീസ്, ആയീസ ഖാൻ, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെ അക്കൗണ്ടുകൾ ആണ് നിരോധിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഇതിനിടെ, ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന് പാകിസ്താൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലകൂടി നൽകി. അർധരാത്രി തന്നെ പാകിസ്താൻ വിജ്ഞാപനം പുറത്തിറക്കി.
പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്. പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ പാകിസ്താനുമായി ബന്ധമുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ച ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടയിലാണ് ഈ നീക്കം.
Post Your Comments