Kerala

കൊച്ചിയിലെ സ്പായിൽ പരമ രഹസ്യമായി നടന്നത് ഹൈ-ടെക് പെൺവാണിഭം  നടന്നത് ലക്ഷങ്ങളുടെ ഇടപാട്, മാനേജരായ യുവതിക്ക് മാസശമ്പളം

കൊച്ചി: കഴിഞ്ഞ ദിവസം ലഹരിവേട്ടയ്ക്കെത്തിയ പൊലീസ് സംഘം കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ നിന്നും പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. 11 യുവതികളെയാണ് പൊലീസ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ കൊച്ചി സ്വദേശി ജോസും പൊലീസിന്റെ പിടിയിലായിരുന്നു. സ്പായുടെ മറവിൽ നക്ഷത്ര ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഇന്നലെ വൈറ്റിലയിലെ ഫോർസ്റ്റാർ ഹോട്ടലായ ‘ആർട്ടിക്കി’ൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ ലഹരി കണ്ടെത്തിയില്ല, പക്ഷെ വൻ പെൺവാണിഭ സംഘമാണ് പൊലീസിന്റെ വലയിലായത്. മഞ്ചേരി സ്വദേശി നൗഷാദ് എന്നയാൾ നടത്തിയിരുന്ന സ്പായുടെ മറവിലായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികൾ വാടകയ്ക്കെടുത്തായിരുന്നു നൗഷാദ് സ്പാ നടത്തിയിരുന്നത്. ഇവിടെ യുവതികളെ എത്തിച്ച് ഇടപാടുകാർക്ക് നൽകുകയായിരുന്നു നൗഷാദിന്റെ രീതി. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.

മനേജറായി പ്രവർത്തിച്ച യുവതി ഉൾപ്പടെ മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാർ. മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30000 രൂപ, ഇടനിലക്കാരനായ ജോസിന് 20000 രൂപ, മറ്റുള്ളവർക്ക് 15000 രൂപ എന്നിങ്ങനെയായിരുന്നു ശമ്പളം. ഒരു മാസം സ്പാ യിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപ വരെ ഇടനിലക്കാർക്ക് ലഭിച്ചതായി പൊലീസ് പറഞ്ഞു. അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button